16-October-2023 -
By. Business Desk
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഒബിഡി2എ മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ പ്രീമിയം ബിഗ്‌വിങ് മോട്ടോര്‍സൈക്കിള്‍ 2023 സിബി300ആര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഗ്‌വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് പുതിയ 2023 ഹോണ്ട സിബി300ആര്‍ ബുക്ക് ചെയ്യാമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്‌സുമു ഒട്ടാനി പറഞ്ഞു.2,40,000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. സിബി1000ആറിന്റെ ഐക്കണിക് റെട്രോതീമില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിബി300ആറിന്റെ രൂപകല്‍പന. നിയോ സ്‌പോര്‍ട്‌സ് കഫേ ഡിഎന്‍എയെ അടിസ്ഥാനമാക്കിയുള്ള മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റും രൂപഭംഗി കൂട്ടുന്നു. ഓള്‍ എല്‍ഇഡി ലൈറ്റിങ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി വിങ്കേഴ്‌സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) എന്നിവയും പുതിയ മോഡലിലുണ്ട്. 146 കിലോഗ്രാം ഭാരം മാത്രമാണ് സിബി300ആറിന്, ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്.
41മി.മീ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്‌സ്, ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബര്‍, ഡ്യുവല്‍ചാനല്‍ എബിഎസ്, സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എമര്‍ജന്‍സി സ്‌റ്റോപ്പ് സിഗ്നല്‍, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് എന്നീ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശക്തമായ 286.01സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍സിലിണ്ടര്‍ ബിഎസ്6 ഒഡിഡി2എ അനുസൃതമായ പിജിഎം-എഫ്‌ഐ എഞ്ചിനാണ് 2023 സിബി300ആറിന്റെ കരുത്ത്. മികച്ച പ്രകടനത്തിനായി 6 സ്പീഡ് ഗിയര്‍ബോക്‌സും, കൂടുതല്‍ സുരക്ഷക്കായി അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചുമുണ്ട്. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് നിറങ്ങളില്‍ വരുന്ന പുതിയ മോഡല്‍, കമ്പനിയുടെ പ്രീമിയം ബിഗ്‌വിങ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍പനക്ക് ലഭ്യമാക്കും. ഒബിഡി2എ മാനഡണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായി 2023 സിബി300ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും സുത്‌സുമു ഒട്ടാനി പറഞ്ഞു.പുതിയ 2023 സിബി300ആര്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും അവരുടെ റൈഡിങ് അനുഭവം പുനര്‍നിര്‍വചിക്കുമെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.